തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വാദിയും പ്രതിയുമില്ലാത്ത കേസാണത് എന്നും കാനം രാജേന്ദ്രന് പ്രതികരിച്ചു.
ഇഡി ഒന്നര വർഷം അന്വേഷിച്ച കേസാണ്. തെളിവ് ഉണ്ടെങ്കിൽ ഇഡിക്ക് കൊടുക്കട്ടെ.
ബിജെപി ഇടതുമുന്നണി സർക്കാരിനെതിരെ രാഷ്ട്രീയമായി കൊണ്ടുവന്ന കേസാണ്. കേസിന്റെ അന്വേഷണ ഘട്ടങ്ങൾ എല്ലാം കഴിഞ്ഞതാണെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക