ഇതുവരെ തെരഞ്ഞെടുപ്പിന് മുൻപായിരുന്നു നിലവിലുള്ള വോട്ടർ പട്ടിക പുതുക്കുവാനും തിരുത്തുവാനുമെല്ലാം അവസരം നൽകിയിരുന്നത്. എന്നാൽ, ഇനി മുതൽ പതിനെട്ട് വയസ് തികഞ്ഞ ആർക്കും എപ്പോൾ വേണമെങ്കിലും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുവാൻ സാധിക്കും.
ഇത്തരത്തിൽ പേര് പട്ടികയിൽ ചേർക്കുവാനുള്ള സൗകര്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കുമെന്ന് അറിയിച്ചു. അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഇക്കാര്യം നടപ്പിലാക്കുവാനാണ് കമ്മീഷൻ ആലോചിക്കുന്നത്. നേരത്തെ മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കമ്മീഷണർ എ.ഷാജഹാൻ വിളിച്ചു ചേർത്ത രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിലും ഇത്തരമൊരു നിർദേശം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക