വിയറ്റ്നാമില്‍ കൊവിഡ് പരിശോധനാ നിരക്ക് കുത്തനെ കൂട്ടിയത് അടക്കം കൊവിഡ് പശ്ചാത്തലത്തില്‍ പല അഴിമതികളും നടത്തിയ ആരോഗ്യമന്ത്രി ഗ്യുയെന്‍ താന്‍ ലോങ് അറസ്റ്റില്‍.
ഇദ്ദേഹത്തിനൊപ്പം തന്നെ വിയറ്റ്നാം തലസ്ഥാനമായ ഹനോയുടെ മേയര്‍ ചൂ ങ്കോക് ആനും അതേ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സയന്‍സ് മിനിസ്റ്ററായ ഫാം കോങും ഒരു ദിവസം മുമ്പേ അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് പുറമെ ആരോഗ്യവകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സൈനികരും അടക്കം നിരവധി പേര് ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.
പലരെയും ഉദ്യോഗസ്തര്‍ ചോദ്യം ചെയ്ത് വരികയാണെന്നും പബ്ലിക് സെക്യൂരിറ്റി മന്ത്രാലയം അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക