ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 8,084 പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തുടനീളം സജീവമായ കൊവിഡ് രോഗികളുടെ എണ്ണം ഏകദേശം 48,000 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചുവരികയാണ്.
ഇത് ആശങ്കാജനകമാണെന്നും എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വളരെ കുറവായതിനാൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും നാഷണൽ ടെക്നിക്കൽ അഡ്വെെസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണെെസേഷൻ (എൻടിജിഐ) ചീഫ് ഡോ എൻ കെ അറോറ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക