മുഖത്തെ കുരുക്കള്‍ നിങ്ങളുടെ മനസില്‍ വേദന ഉണ്ടാക്കുന്നുണ്ടോ? അവയെ തുരത്താനുള്ള ഒരു മാര്‍ഗ്ഗം അന്വേഷിക്കുകയാണോ നിങ്ങള്‍? മിക്ക ആളുകളും മുഖക്കുരുവില്‍ നിന്നും രക്ഷ നേടാന്‍ വൈദ്യസഹായം തേടുകയും മരുന്നുകള്‍ക്കും സപ്ലിമെന്റുകള്‍ക്കുമായി ഏറെ പണം ചെലവഴിക്കുകയും ചെയ്യും.
എന്നാല്‍ ചര്‍മ്മ സംരക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇവ ഒഴിവാക്കാനാവും. അതിന് സഹായിക്കുന്ന, വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങളിതാ.
മുഖം ഇടയ്ക്കിടെ കഴുകുക വേനല്‍ക്കാലത്ത് കൊഴുപ്പ് ഗ്രന്ഥികള്‍ കൂടുതല്‍ ജോലി ചെയ്യേണ്ടതായി വരും. മുഖത്ത് കൊഴുപ്പ് കൂടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഇതാണ് മുഖക്കുരു ഉണ്ടാകാനുള്ള പ്രധാന കാരണം. ഏതെങ്കിലും ക്ലെന്‍സര്‍ ഉപയോഗിച്ച ദിവസം രണ്ടുവട്ടമെങ്കിലും മുഖം കഴുകുക.
ചിലപ്പോള്‍ ദിവസം ഒരു പ്രാവശ്യം കഴുകിയാലും മതിയാകും. അതിനാല്‍ എത്രത്തോളം കഴുകിയാലാണ് ഫലപ്രദമാവുക എന്ന് നിരീക്ഷിച്ച് അതിനനുസരിച്ച് ചെയ്യുക.
മേക്കപ്പ് മാറ്റുക ഭംഗിക്കായി സ്ത്രീകള്‍ മേക്കപ്പ് ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇത് മുഖക്കുരു ഉണ്ടാകാന്‍ കാരണമാകും. രാത്രി കിടക്കാന്‍ പോകുന്നതിന് മുമ്പായി മേക്കപ്പ് ഒഴിവാക്കുക. അത് ചെയ്യാത്ത പക്ഷം മുഖക്കുരുവിനെ ക്ഷണിച്ച് വരുത്തുകയാണ് നിങ്ങള്‍ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക