ബട്ടര്‍ഫ്ലൈസിലൂടെ മോഹന്‍ലാലിന്റെ നായികയായി എത്തിയ ഐശ്വര്യ ഭാസ്ക്കര്‍ ഇപ്പോള്‍ ജീവിക്കാനായി തെരുവികളില്‍ സോപ്പ് വില്‍ക്കുകയാണ്. ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സിനിമയിൽ നിന്ന് ഉണ്ടാക്കിയ സമ്പത്തൊക്കെ തീർന്നുപോയി. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാത്തതിനാൽ തന്നെ വരുമാനവും ഇല്ലാതായി. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല എന്നതാണ് വലിയ സന്തോഷം. മറ്റാരും വീട്ടിലില്ലെന്നും മകള്‍ വിവാഹം കഴിഞ്ഞ് പോയെന്നും അവർ വിവരിച്ചു.
എന്ത് ജോലി ചെയ്യാനും ഒരു മടിയുമില്ല. അടിച്ച് വാരലും കക്കൂസ് കഴുകലുമടക്കമുള്ള എന്ത് ജോലിയും സന്തോഷത്തോടെ തന്നെ ചെയ്യുമെന്നും അവർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക