അവൽ ചമ്മന്തിപ്പൊടി നല്ല നാടൻ വിഭവം ആണ്, ഒരുപാട് നാള് സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്ന ഒന്നാണ് ഈ ചമ്മന്തിപ്പൊടി.എണ്ണ ഒട്ടും ഉപയോഗിക്കാത്ത വിഭവം ആയതു കൊണ്ടു വളരെ ഹെൽത്തിയുമാണ്.
ദോശ, ഇഡ്ഡലി, ചോറ്, കഞ്ഞി എന്നിവയ്ക്കൊപ്പം വളരെ നല്ലൊരു കൂട്ടാണ് ഈ ചമ്മന്തിപ്പൊടി.
ചേരുവകൾ
അവൽ – ഒരു കപ്പ്
വറ്റൽ മുളക് – 10 എണ്ണം
ഇഞ്ചി – 2 സ്പൂൺ
തേങ്ങ – 4 സ്പൂൺ
പുളി – ഒരു ചെറിയ കഷ്ണം
ജീരകം – ഒരു സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കായപ്പൊടി – അര സ്പൂൺ
കറിവേപ്പില – 3 തണ്ട്
തയാറാക്കുന്ന വിധം
ഒരു ചീന ചട്ടിയിൽ അവൽ നന്നായി വറത്തു മാറ്റി വയ്ക്കുക.
ചീന ചട്ടി ചൂടാകുമ്പോൾ, തേങ്ങ, ഇഞ്ചി, പുളി, വറ്റൽമുളക്, ജീരകം, കറിവേപ്പില എന്നിവചേർത്ത് നന്നായി വറത്തു എടുക്കുക.
എല്ലാം നന്നായി വറത്തു കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്കു മാറ്റി, അവൽ കൂടെ ചേർത്തുആവശ്യത്തിന് ഉപ്പും കായപ്പൊടിയും ചേർത്ത് നന്നായി വറുത്ത് എടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക