നാം ഒമേഗ ഫാറ്റി ആസിഡുകളെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. എന്താണിവ, അവക്ക് നമ്മുടെ ആരോഗ്യ കാര്യങ്ങളിൽ എന്ത് പ്രസക്തിയാണുള്ളത്?
ഇവയെല്ലാം നാം കഴിക്കുന്ന കൊഴുപ്പുകളിൽ അടങ്ങിയിരിക്കുന്ന നമുക്ക് ആവശ്യമുള്ള ചില വസ്തുക്കളാണ്.
ഒമേഗ – 3. നമ്മുടെ ശരീരത്തിന് സ്വയം നിർമ്മിക്കാൻ കഴിയാത്തതും എന്നാൽ നമുക്ക് അത്യാവശ്യമുള്ളതുമായ ഒരു ഫാറ്റി ആസിഡ്ആണിത്. ഇത് ഭക്ഷണത്തിലൂടെ മാത്രമേ നമുക്ക് ലഭിക്കൂ.
പ്രധാനമായും മത്തി , അയല , സാൽമൺ തുടങ്ങിയ കടൽ മത്സ്യങ്ങളും walnut , chiaseed , flax seed തുടങ്ങിയവയിലും ആണ് ഇതുള്ളത്.
ഹൃദയം, മസ്തിഷ്കം തുടങ്ങിയവയുടെ ആരോഗ്യത്തിനു ഇത് അത്യാവശ്യമാണ്. കരളിലെ കൊഴുപ്പ്, രക്തത്തിലെ നീർക്കെട്ട് എന്നിവ കുറക്കാൻ ഇത് ഉപകാരപ്പെടും.
കോശഭിത്തികളുടെ നിർമാണത്തിന് അത്യാവശ്യമാണിത്.
ഒമേഗ – 6
ഈ ഫാറ്റി ആസിഡ്ഉം നമുക്ക് ആവശ്യമുള്ളതും എന്നാൽ ശരീരത്തിന് സ്വന്തമായി നിർമിക്കാൻ കഴിയാത്തതുമാണ്. ഇതും ഭക്ഷണത്തിലൂടെ മാത്രമേ നമുക്ക് ലഭിക്കൂ.
Walnut , cashewnut , almond തുടങ്ങിയ അണ്ടിവർഗങ്ങളിലും sunflower oil, corn oil, soyabea noil തുടങ്ങിയ സസ്യ എണ്ണകളിലുമാണ് ഇതുള്ളത്.
നിശ്ചിത അളവിൽ omega – 6 നമുക്ക് ആവശ്യമാണെങ്കിലും അളവ് കൂടിയാൽ ധാരാളം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതാണിത്.
ഒമേഗ 3 യുടെ മൂന്നിരട്ടിയിൽ കൂടുതൽ ഒമേഗ 6 ഭക്ഷണത്തിൽ ഉണ്ടാകുന്നത് കുഴപ്പമാണ്. എന്നാൽ നിലവിലുള്ള ഭക്ഷണരീതികളിൽ അത് പത്തിരട്ടിയിൽ കൂടുതലാണ്.
ഒമേഗ 9 ഒലീവ് ഓയിൽ, അവക്കാഡോ ഓയിൽ, ബദാം ഓയിൽ തുടങ്ങിയ എണ്ണകളിലും ബദാം, walnut , cashews തുടങ്ങിയ അണ്ടിവർഗങ്ങളിലും ഇത് ധാരാളമുണ്ട്. കുറെയൊക്കെ ശരീരം സ്വന്തമായി ഉണ്ടാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക