ഡയറ്റ് തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ നല്ല തലവേദന, പേശീ വേദന, ക്ഷീണം എന്നിവ അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ ചെയ്യേണ്ടത് ഇതാണ്. നമ്മൾ ഇത്രയും കാലം ശരീരത്തിന്റെ ഊർജ്ജത്തിനായി ഗ്ളൂക്കോസ് ആണ് ഉപയോഗിച്ചിരുന്നത്.
കീറ്റോ ഡയറ്റിൽ ഗ്ളൂക്കോസ് ഇല്ലാത്തതു കാരണം ശരീരം കൊഴുപ്പിനെ ഊർജ്ജമാക്കാനുള്ള ശ്രമത്തിലാണ്. ഈ മാറ്റം പൂർണമാകാൻ ഏതാനും ദിവസങ്ങളോ ആഴ്ചകളോ വേണ്ടി വന്നേക്കാം. ആ സമയത്തു ചില അസ്വസ്ഥകളെല്ലാം സ്വാഭാവികമാണ്.
ഏതാനും ദിവസങ്ങൾക്കുള്ളിൽ അതെല്ലാം ഇല്ലാതാവും. അതോടെ നിങ്ങൾക്ക് പൂർവാധികം ഉന്മേഷവും ഊർജവും ലഭ്യമാവും.
ധാരാളം വെള്ളം കുടിക്കുക, അല്പം ഉപ്പു കൂടുതൽ കഴിക്കുക, ചെറുനാരങ്ങ , ആപ്പിൾ സുർക്ക എന്നിവ വെള്ളം ചേർത്ത് കഴിക്കുക എന്നിവ ചെയ്താൽ ഈ പ്രയാസങ്ങൾ കുറഞ്ഞു വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക