വസ്ത്രധാരണത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന നടിയാണ് ഉർഫി ജാവേദ്. അതുകൊണ്ട് തന്നെ വിവാദങ്ങളുടെ കളിത്തോഴി എന്നാണ് ഉര്‍ഫി ജാവേദ് അറിയപ്പെടുന്നത്. വ്യക്തിസ്വാതന്ത്രത്തിൽ കൈകടത്തുന്ന സാധാചാരവാദികളുടെ സൈബർ ആക്രമണങ്ങൾക്ക് സ്ഥിരം ഇരയാകാറുണ്ട് ഉർഫി.
സാമൂഹിക മാധ്യമങ്ങളിലും മറ്റും നിരവധി വിമർശനങ്ങൾ നേരിടുമ്പോഴും അതിൽ തളരാതെ തന്നെയാണ് ഉർഫി മുന്നോട്ട് പോകുന്നത്.എത്രപേർ പരിഹസിച്ചാലും ഒരു വിട്ടുവീഴ്ച്ചയ്ക്കും താരം തയ്യാറാകാറില്ല. പരിഹസിക്കുന്നവർക്ക് കൃത്യമായ മറുപടിയും നൽകാറുണ്ട്.
ഇപ്പോഴിതാ ഉർഫിയുടെ പുതിയ വസ്ത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ബിക്കിനിയിൽ മഞ്ഞ പൂക്കൾ പിടിപ്പിച്ചാണ് ഉർഫി പുതിയ സ്റ്റൈൽ അവതരിപ്പിച്ചിരിക്കുന്നത്. ഷോട്ടോഷൂട്ടിൻറെ വീഡിയോയും ഉർഫി ഇൻസ്റ്റാഗ്രാമിൽ പങ്കിവെച്ചിട്ടുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക