സഞ്ജുവിന് ഉപദേശവുമായി മുന്‍ ഇതിഹാസം സുനില്‍ ഗവാസ്കര്‍. സഞ്ജുവിന്റെ ഷോട്ട് സെലക്ഷനെ കുറിച്ചാണ് ഗവാസ്കര്‍ സംസാരിക്കുന്നത്.
ഇക്കാര്യം ശ്രദ്ധിക്കണമെന്ന ഉപദേശവും അദ്ദേഹം നല്‍കുന്നുണ്ട്. ”സഞ്ജു ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കാന്‍ ശ്രമിക്കുന്നതാണ് കനത്ത തിരിച്ചടിയാവുന്നത്.
മോശം പന്തുകള്‍ വരും, ആ അവസരത്തിന് കാത്തുനില്ക്കാന് സഞ്ജു തയ്യാറാവണം. ഷോട്ട് സെലക്ഷനാണ് സഞ്ജുവിന്റെ പ്രധാന പോരായ്മ.
ഷോട്ട് സെലക്ഷന് മെച്ചപ്പെടുത്തിയാല്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യാനാകും. അങ്ങനെയെങ്കില്‍ ടീമിലെ സ്ഥാനം ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല.” ഗവാസ്കര്‍ പറഞ്ഞു.
ഈ മാസം 26ന് അയര്‍ലന്‍ഡിനെതിരെ തുടങ്ങുന്ന ടി20 പരമ്പരയില്‍ സഞ്ജുവും ഇടംനേടിയിട്ടുണ്ട്. വെള്ളിയാഴ്ച ടീം അയര്‍ലന്‍ഡിലേക്ക് യാത്ര തിരിക്കും. ഇതിനിടെയാണ് സഞ്ജുവിന്റെ സ്ഥിരതയില്ലായ്മ സുനില്‍ ഗാവസ്കര്‍ ചൂണ്ടിക്കാട്ടുന്നത്.
റിഷഭ് പന്ത്, ഇഷാന് കിഷന്, ദിനേശ് കാര്‍ത്തിക് തുടങ്ങി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാരുടെ നിരയുള്ളപ്പോള്‍ സഞ്ജുവിന് ടി20 ലോകകപ്പ് ടീമില്‍ ഇടംനേടാന്‍ കഠിനപ്രയത്നം വേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക