ആളുകളുടെ ക്രിയേറ്റിവിറ്റിയെ വലിയ രീതിയിൽ തന്നെ പ്രോത്സാഹിപ്പിക്കുന്ന ആളാണ് ആനന്ദ് മഹീന്ദ്ര. ഒരു കളർഫുൾ സ്കൂട്ടറാണ് ഇപ്പൊൾ ആനന്ദ് മഹിന്ദ്ര പരിചയപ്പെടുത്തുന്നത്. പൂര്‍ണമായും മോഡിഫൈ ചെയ്ത ബജാജ് ചേതക് സ്കൂട്ടറിന്റെ വീഡിയോയാണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുള്ളത്. വളരെ വ്യത്യസ്തമായാണ് ഈ സ്കൂട്ടർ അലങ്കരിച്ചിരിക്കുന്നത്.
പല തരത്തിലുള്ള ആഭരണങ്ങളും എല്‍.ഇ.ഡി. ലൈറ്റുകളും പല വര്‍ഷങ്ങളിലുള്ള സ്റ്റിക്കറുകളും തുടങ്ങി നിരവധി സാധനങ്ങൾ ഉപയോഗിച്ച് ഗംഭീരമായാണ് സ്കൂട്ടർ അലങ്കരിച്ചിരിക്കുന്നത്. ഈ സ്കൂട്ടര്‍ റോഡിലൂടെ പോകുന്നത് കാണാൻ തന്നെ കൗതുകമായിരിക്കും. ഇതുതന്നെയാണ് ആനന്ദ് മഹീന്ദ്രയെയും ആകർഷിച്ചിരിക്കുന്നത്. കാണുന്നവർക്കെല്ലാം കൗതുകം തോന്നുന്ന രീതിയിലാണ് സ്കൂട്ടർ അലങ്കരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക