നിങ്ങൾക്കൊരു സോപ്പ് വാങ്ങണം, വിപണിയിലാണെങ്കിൽ നൂറുകണക്കിന് വ്യത്യസ്ത ഉൽപന്നങ്ങളുമുണ്ട്. എന്തായിരിക്കും തിരഞ്ഞെടുക്കലിെൻറ മാനദണ്ഡം? വില, മണം, നിറം, പാക്കിങ്, അല്ലെങ്കിൽ പലതവണ കാതുകളിൽ മുഴങ്ങിയ പരസ്യവാചകങ്ങൾ? മിക്കവാറും ഇപ്പറഞ്ഞ പുറംമോടികളിൽ മാത്രം കണ്ണുവെച്ചാവും പലരും സോപ്പ് തിരഞ്ഞെടുക്കുന്നത്. ആർക്കും ആരെയും കുറ്റം പറയാൻ പറ്റില്ല. കാരണം നമ്മൾ ശീലിച്ചുപോന്നതും നമ്മെ ശീലിപ്പിച്ചതും അങ്ങനെയാണ്,
പുറംമോടി മാത്രം നോക്കി സോപ്പുകൾ വാങ്ങിക്കുന്ന എത്രപേർക്ക് സോപ്പുകളുടെ ഗുണനിലവാരം നിർണയിക്കുന്നതിൽ പ്രധാന ഘടകമായ ടി.എഫ്.എമ്മിനെക്കുറിച്ച് അറിയാം?
എന്താണ് ടി.എഫ്.എം?
സോപ്പുകളുടെ ഗുണനിലവാരം അളക്കുന്ന പ്രധാന ഘടകമാണ് ടോട്ടൽ ഫാറ്റി മാറ്റർ അഥവാ ടി.എഫ്.എം. എല്ലാ സോപ്പുകളിലും ടി.എഫ്.എം അളവ് എത്രയെന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കണം എന്നാണ് നിയമം. സോപ്പുകളിൽ കൊഴുപ്പിെൻറ അളവ് എത്രത്തോളമുണ്ട് എന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. സ്വാഭാവികമായി ഉണ്ടാകുന്ന കൊഴുപ്പ് അല്ലെങ്കിൽ ഫാറ്റി ആസിഡുകൾ ക്ലീനിങ് പ്രക്രിയയെ സഹായിക്കും.
ചർമത്തിലും മുടിയിലും വസ്ത്രങ്ങളിലുമെല്ലാമുള്ള എണ്ണയും അഴുക്കും എളുപ്പത്തിൽ നീക്കംചെയ്യാൻ സഹായിക്കും. ടി.എഫ്.എം ആണ് സോപ്പിെൻറ ഗുണനിലവാരം വ്യക്തമാക്കുക. സോപ്പിൽ ഉയർന്ന അളവിൽ ടി.എഫ്.എം ഉണ്ട് എങ്കിൽ ചർമത്തിന് വളരെ നല്ലതാണെന്നാണ് അർഥമാക്കുന്നത്. ടി.എഫ്.എം കുറഞ്ഞാൽ അത് ചർമത്തെ ദോഷകരമായി ബാധിക്കും. സെൻസിറ്റിവായ ചർമങ്ങളിൽ ഒരുപക്ഷേ അണുബാധയും തൊലി പൊളിഞ്ഞുവരുന്ന അവസ്ഥയുമെല്ലാം ഉണ്ടായേക്കാം.
ഏതു സോപ്പ് ഉൽപന്നത്തിലും ടി.എഫ്.എം എത്രയെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഡിസൈൻ ചെയ്യുേമ്പാൾ ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാനാവാത്ത വലുപ്പത്തിലാവുമെന്നു മാത്രം. ടി.എഫ്.എം 76ഒാ അതിൽ കൂടുതലോ ശതമാനമുള്ള സോപ്പുകളാണ് ഏറ്റവും മികച്ചവ. അതിൽ താഴെ ടി.എഫ്.എം നിരക്കുള്ള സോപ്പുകൾക്ക് നിലവാരം കുറയും.
ചർമത്തിനെ ടി.എഫ്.എം എത്ര സ്വാധീനിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ അലക്കുസോപ്പുകളും ടോയ്ലറ്റ് സോപ്പുകളും തമ്മിൽ താരതമ്യം ചെയ്താൽ മാത്രം മതി. അലക്കുസോപ്പുകളിൽ ടാർ, പെട്രോളിയം ഉൽപന്നങ്ങളായിരിക്കും കൂടുതൽ. അതിൽ കുറഞ്ഞ ടി.എഫ്.എം മാത്രമാണുണ്ടാവുക. എന്നാൽ, ടോയ്ലറ്റ് സോപ്പുകളിലെ പ്രധാന ഘടകം ഫാറ്റി ആസിഡുകൾ അല്ലെങ്കിൽ സസ്യ എണ്ണകളാണ്. അവയിൽ കൂടുതൽ ടി.എഫ്.എം നിരക്കും ഉണ്ടാകും. സോപ്പ് തിരഞ്ഞെടുക്കുേമ്പാൾ അതിെൻറ കവറിൽ രേഖപ്പെടുത്തിയിരിക്കുന്ന ടി.എഫ്.എം നിരക്ക് എത്രയാണെന്ന് ശ്രദ്ധിക്കുകയാണ് ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക