രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ കാപ്പി, ചായ ശീലങ്ങള്‍ ഉള്ളവരാണ് മിക്കവാറും പേര്. ആരോഗ്യത്തില്‍ താല്പര്യമുള്ളവരെങ്കില് ഒരു ഗ്ലാസ് വെള്ളത്തില്‍ ദിവസം തുടങ്ങും. ആരോഗ്യത്തിനു വേണ്ടി ചില്പ്പോള് നമുക്ക് ഇഷ്ടമുള്ള ചില ശീലങ്ങള്‍ ഉപേക്ഷിയ്ക്കേണ്ടി വരും, ഇഷ്ടമില്ലാത്ത ചില രുചികള്‍ പരീക്ഷിയ്ക്കേണ്ടിയും വരും.
രാവിലെ ചായ, കാപ്പി ശീലത്തിനു പകരം മുരിങ്ങയില വെള്ളമായാലോ,ഇലക്കറികളില്‍ തന്നെ ആരോഗ്യഗുണങ്ങളില്‍ മുന്നിട്ടു നില്ക്കുന്ന ഒന്നാണ് മുരിങ്ങയില. നാട്ടുമ്ബുറത്തെ പറമ്ബുകളില്‍ സര്‍വസാധാരണമായി കാണുന്ന മുരിങ്ങയുടെ ഇല ആരോഗ്യത്തിനു നല്ലതാണെന്നു മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള മരുന്നായും ഉപയോഗിയ്ക്കാറുണ്ട്.
മുരിങ്ങയില തണലത്തു വച്ച് ഉണക്കി പൊടിച്ച് ഇതിട്ടു വെള്ളം തിളപ്പിച്ചു രാവിലെ വെറുംവയററില് കുടിച്ചു നോക്കൂ, ഗുണങ്ങള്‍ ചില്ലറയല്ല.
മലബന്ധം
മലബന്ധം പോലുള്ള പ്രശനങ്ങള്‍ക്ക് ഉത്തമപ്രതിവിധിയാണ് മുരിങ്ങാജ്യൂസ്. ഇതിലെ ഫൈബറുകളാണ് ഈ ഗുണം നല്‍കുന്നത്. ഇത് വെറുംവയറ്റില്‍ കുടിയ്ക്കുന്നത് നല്ല ശോധന നല്‍കും.കുടല് ആരോഗ്യത്തിന് ഉത്തമമായ ഇത് ദഹനത്തിനും ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കും നല്ലൊരു പരഹാരം കൂടിയാണ്.
ഹീമോഗ്ലോബിന്‍
ഹീമോഗ്ലോബിന്‍ ഉല്പാദത്തിന് സഹായിക്കുന്ന നല്ലൊരു മരുന്നു കൂടിയാണ് ഉണങ്ങിയ മുരിങ്ങയിലയിട്ടു തിളപ്പിയ്ക്കുന്ന വെള്ളം
അനീമിയ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ദിവസവും ഒരു ഗ്ലാസ് മുരിങ്ങാജ്യൂസ് കുടിയ്ക്കുന്നത്. അയേണ്‍ ഗുളികകള്‍ക്കു പകരം വയ്ക്കാം.
മുരിങ്ങയില അയേണിന്റെ നല്ലൊരു ഉറവിടം കൂടിയാണ്. ഇതില്‍ ചീരയിലുള്ളതിനേക്കാള്‍ 75 ശതമാനം അയേണ്‍ കൂടുതലുണ്ടെന്നാണ് പറയുന്നത്.
തൈറോയ്ഡ്
തൈറോയ്ഡ് പ്രശ്നത്തിനുളള നല്ലൊരു പരിഹാരം കൂടിയാണ് മുരിങ്ങയില ഉണക്കിപ്പൊടിച്ചു തയ്യാറാക്കുന്ന വെള്ളം. ഇതിലെ പല ഘടകങ്ങളും തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്പാദനത്തിനു സഹായിക്കുന്ന ഒന്നാണ്. ഇത് ദിവസവും കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.
ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍
ലൈംഗിക ശേഷിയ്ക്കുള്ള ഉത്തമ ഔഷധമാണിത്. ഇത് പുരുഷന്റെ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്പാദനത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതു വഴി പുരുഷ ലൈംഗിക പ്രശ്നങ്ങള്‍ക്കു പരിഹാരമവുമാകും.
പ്രതിരോധ ശേഷി
ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാനുള്ള ഉത്തമമായ ഒരു വഴിയാണ് മുരിങ്ങയില ഉണക്കിപ്പൊടിച്ചു വെള്ളം തയ്യാറാക്കി കുടിയ്ക്കുന്നത്. ഇതിലെ വൈറ്റമിന്‍ സി ആണ് ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്നത്. നാഡീ സംബന്ധമായ എല്ലാ പ്രശ്നങ്ങളും
ഇരുമ്ബിന്റെയും ഫോസ്ഫറസിന്റെയും ഒരു കലവറ തന്നെയാണ് മുരിങ്ങയില. നാഡീ സംബന്ധമായ എല്ലാ പ്രശ്നങ്ങളും അകറ്റും .തലച്ചോറിന്റെ ആരോഗ്യത്തിന് അത്യുത്തമമാണിത്.ഫോളേറ്റിന്റെ നല്ലൊരു ഉറവിടമാണ് മുരിങ്ങയില. ഗര്‍ഭകാലത്ത് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഫോളേറ്റ് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക