പ്രതിരോധശേഷി കൂട്ടാനും ചർമ്മസംരക്ഷണത്തിനുമെല്ലാം മഞ്ഞൽ സഹായകമാണ്. മഞ്ഞളിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട് .
പൊണ്ണത്തടിയുള്ളവർക്കും പ്രമേഹത്തിന് സാധ്യതയുള്ളവർക്കും മഞ്ഞൾ ധാരാളം ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു. മഞ്ഞൾ പതിവായി കഴിക്കുന്നത് ശരീരത്തിലെ പിത്തരസം ഉൽപാദനം വർദ്ധിപ്പിക്കുന്നു. ദിവസവും രാവിലെ അൽപം മഞ്ഞൾ ചേർത്ത വെള്ളം കുടിക്കുന്നത് ശീലമാക്കു. അത് ആ ദിവസത്തെ മുഴുവൻ ദഹനത്തെ സഹായിക്കും.
ശരീരത്തിന്റെ ഭാരം കുറയ്ക്കാനുള്ള നിരവധി ഗുണങ്ങൾ മഞ്ഞളിനുണ്ട്. കൊഴുപ്പു കോശങ്ങൾ ഉണ്ടാകുന്നത് കുറയ്ക്കാൻ മഞ്ഞളിന് കഴിയും അതുവഴി ശരീരത്തിലെ മൊത്തം കൊഴുപ്പ് കുറയുകയും ഭാരം കൂടുന്നത് തടയുകയും ചെയ്യും. ഒരു നല്ല ആന്റി ഓക്സിഡന്റാണ് മഞ്ഞൾ. ഒപ്പം ദഹനസഹായിയും.
ശരീരഭാരം കുറയ്ക്കുന്നതിൽ മഞ്ഞളിന്റെ പങ്ക് അടുത്തിടെയുള്ള ഗവേഷണങ്ങൾ പരിശോധിച്ചു. അമിതവണ്ണത്തിൽ പങ്കുവഹിക്കുന്ന പ്രത്യേക കോശജ്വലന മാർക്കറുകളെ കുർക്കുമിൻ അടിച്ചമർത്തുന്നതായി പഠനങ്ങൾ പറയുന്നു.
പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ പ്രതിരോധം തടയാനും മഞ്ഞൾ പ്രവർത്തിക്കുന്നു. അതിനാൽ കൊഴുപ്പുകൾ ശരീരത്തിൽ നിലനിർത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക