തിരുവനന്തപുരം: നിയമസഭയിലെ ചോദ്യോത്തരവേളയിൽ പ്രതിപക്ഷം പ്രതിഷേധം നടത്തി. ചോദ്യോത്തരവേള ആരംഭിച്ചയുടൻ തന്നെ പ്രതിപക്ഷം പ്ലക്കാർഡുകൾ ഉയർത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ ചോദ്യം ചെയ്താണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഉണ്ടായത്.
അന്‍വര്‍ സാദത്ത്, ഷാഫി പറമ്പില്‍, റോജി എന്‍ ജോണ്‍ തുടങ്ങിയ യുവ എംഎല്‍എമാര്‍ പ്രതിഷേധ സൂചകമായി കറുത്ത മാസ്കും കറുത്ത ഷര്‍ട്ടും ധരിച്ചാണ് നിയമസഭയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക