ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന നിരവധി സംയുക്തങ്ങൾ അവാക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. അവാക്കാഡോയിൽ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ഈർപ്പം നൽകുന്നു.
അവാക്കാഡോയിൽ നിരവധി അവശ്യ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും നിറഞ്ഞിരിക്കുന്നു. അത് ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കാനും സ്വാഭാവിക തിളക്കം നൽകാനും സഹായിക്കും.മുഖസൗന്ദര്യത്തിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അവാക്കോഡോ കൊണ്ടുള്ള ഫേസ് പാക്കുകൾപരിചയപ്പെടാം…
വേണ്ട ചേരുവകൾ…
ഓട്സ് പൊടിച്ചത് 2 ടീസ്പൂൺ
അവാക്കാഡോ 1 എണ്ണം( പേസ്റ്റാക്കിയത്)
നാരങ്ങ നീര് 4 ടീസ്പൂൺ
വെളിച്ചെണ്ണ 2 ടീസ്പൂൺ
മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം മിക്സ് ചെയ്ത് 15 മിനുട്ട് മാറ്റിവയ്ക്കുക. ശേഷം മുഖത്തിടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
വേണ്ട ചേരുവകൾ…
അവാക്കാഡോ 1 എണ്ണം
വാഴപ്പഴം 1 എണ്ണം
മുട്ടയുടെ വെള്ള 1 മുട്ട
മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ ഒരുമിച്ച് മിക്സ് ചെയ്ത് പാക്കാക്കി മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. മുഖകാന്തി കൂട്ടാൻ ഈ പാക്ക് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക