രാജ്യത്തെ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുവാനുള്ള വിജ്ഞാപനം ഈ മാസം അഞ്ചിന് പുറപ്പെടുവിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. ഈ മാസം 19 വരെയായിരിക്കും നാമനിർദേശ പത്രിക സമർപ്പിക്കുവാനുള്ള അവസരമുണ്ടാകുക. 20 ന് പത്രികയുടെ സൂക്ഷ്മ പരിശോധനയും നടക്കും.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ ജീവിതം വെള്ളിത്തിരയിലേക്ക്
സമർപ്പിച്ച നാമനിർദേശ പത്രികകൾ പിൻവലിക്കണം എന്നുണ്ടെങ്കിൽ 21 വരെ പിൻവലിക്കാം. അടുത്ത മാസം വോട്ടെടുപ്പ് നടക്കുമെന്നാണ് വിവരം. അടുത്ത മാസം ആറിനായിരിക്കും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പെന്നാണ് സൂചന. അന്ന് തന്നെ വോട്ടെണ്ണലും നടക്കും. എന്നാൽ, ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ശീലമാക്കൂ; രോഗങ്ങളോട് വിട പറയാം
രാജ്യസഭയിലെ 233 രാജ്യസഭാ അംഗങ്ങളും ലോക്സഭയിലെ 543 ലോക്സഭാ അംഗങ്ങളുംകൂടിയാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. അടുത്ത മാസം പത്തിനാണ് നിലവിൽ ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡുവിന്റെ പദവി കാലാവധി അവസാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക