രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി നടന് ജോയ് മാത്യു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എം.പി ഓഫിസ് ആക്രമിച്ച സംഭവം നിര്‍ഭാഗ്യകരമാണെന്നും അത് ചെയ്തത് കുട്ടികളായതിനാല്‍ അവരോട് ക്ഷമിക്കുന്നുവെന്നും ഇന്നലെ രാഹുല്‍ ഗാന്ധി പറഞ്ഞ പ്രസ്താവനയെകുറിച്ചായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുലിന്റെ മറുപടിയെ ജോയ് മാത്യു പ്രശംസിച്ചത്. ‘പൊറുക്കുക, എന്നൊരു വാക്ക് മലയാളിയെ ഓര്‍മ്മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് 100/100’ എന്നാണ് ജോയ് മാത്യു എഴുതിയത്.
ഓഫീസ് ആക്രമിച്ച വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രതികരണം കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ കണ്ടുപഠിക്കേണ്ട ഒന്നാണെന്ന് സംവിധായകന് ബിജുകുമാര്‍ ദാമോദരനും പറഞ്ഞിരുന്നു.
‘ഓഫീസ് ആക്രമണ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുട പ്രതികരണം കാണുകയായിരുന്നു. എത്ര പക്വമായ ഒരു പ്രതികരണം. സമകാലിക രാഷ്ട്രീയത്തില്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ കണ്ടു പഠിക്കേണ്ട ഒന്ന്.
രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ ധിക്കാരവും, അഹങ്കാരവും, തെറിവിളിയും, മണ്ടത്തരവും, ആക്രോശങ്ങളും, ഭീഷണിപ്പെടുത്തലും മാത്രം കൈമുതലായ കുറേ നേതാക്കളെയാണോ കേരള ജനത അര്‍ഹിക്കുന്നത്. സത്യമായും നമ്മള് അല്പം കൂടി മെച്ചപ്പെട്ട നേതാക്കളെ അര്‍ഹിക്കുന്ന ഒരു ജനത അല്ല എന്നുണ്ടോ,’ എന്നാണ് സംവിധായകൻ ബിജുകുമാര്‍ എഴുതിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക