ബിപി നിയന്ത്രണത്തിലാക്കാൻ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം. ബിപി നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്ന മൂന്ന് തരം ഭക്ഷണങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് അ്ജലി മുഖര്‍ജി.
ഒന്ന്…
വെളുത്തുള്ളി : വെളുത്തുള്ളിക്ക് പലവിധത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ടെന്ന് നമുക്കറിയാം. ഇത് ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്റെ അളവ് കൂട്ടാൻ സഹായിക്കും. ഇത് പേശികളെ ‘റിലാക്സ്’ ചെയ്യിക്കുകയും അതുവഴി രക്തക്കുഴലുകളും വിശാലമാവുകയും ഇവയെല്ലാം തന്നെ ബിപി ഉയരുന്നത് തടയുകയും ചെയ്യുന്നു.
രണ്ട്…
മത്സ്യം : മത്സ്യത്തിനും ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ബിപി ഉയരുന്നതില്‍ നിന്ന് തടയുന്നു.
മൂന്ന്…
പഴങ്ങളും പച്ചക്കറികളും : ഗ്ലൈസമിക് സൂചിക താഴ്ന്ന പഴങ്ങളും പച്ചക്കറികളും പതിവായി കഴിക്കുന്നത് ബിപി ഉയരുന്നത് തടയാൻ സഹായിക്കും. ഫൈബറിനാല്‍ സമ്പന്നമാണ് പഴങ്ങളും പച്ചക്കറികളും. ഇത് വണ്ണം കൂടുന്നത് ഒഴിവാക്കുന്നു.
ശരീരവണ്ണം ‘ബാലൻസ്’ ചെയ്ത് പോകുന്നതിലൂടെ ബിപി നിയന്ത്രണവിധേയമാകുന്നു. പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം പോലുള്ള ഘടകങ്ങളാലുംസമ്പന്നമാണ് പഴങ്ങളും പച്ചക്കറികളും. ഇവയും ബിപിയെ നിയന്ത്രിക്കുന്നതിന് സഹായകമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക