മോഹൻലാലിനെ പുകഴ്ത്തി നടൻ ഹരീഷ് പേരടി. അഭിനയത്തിലും മനുഷ്യത്വത്തിലും യഥാർത്ഥ വിസ്മയമാണ് മോഹൻലാലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. മോഹൻലാലിനൊപ്പം നിൽക്കുന്ന ചിത്രവും ഹരീഷ് പേരടി പങ്കുവെച്ചിട്ടുണ്ട്.
എത്ര നമ്മൾ കൂടെ നിന്നാലും ചില അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിച്ചാൽ മാറ്റി നിർത്താൻ കാരണങ്ങൾ കണ്ടെത്തുന്ന ഈ കാലത്ത്..അഭിപ്രായ വ്യത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂർണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തുനിർത്തുമ്പോൾ ലാലേട്ടൻ യഥാർത്ഥ വിസ്മയമാകുന്നു…അഭിനയത്തിൽ മാത്രമല്ല..മനുഷ്യത്വത്തിലും…തട്ടിയും ഉരുമ്മിയും ഞങ്ങൾ ഇനിയും മുന്നോട്ടുപോകും..ഓളവും തീരവും പോലെ എന്നാണ് ഹരീഷ് പേരടി എഴുതിയത്.
എം.ടി വാസുദേവൻ നായർ തിരക്കഥയെഴുതി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓളവും
തീരവും. എം.ടി വാസുദേവൻ നായർ രചിച്ച പഴയ ചിത്രത്തിൽ ജോസ് പ്രകാശ് അവതരിപ്പിച്ച കുഞ്ഞാലി
എന്ന വില്ലൻ കഥാപാത്രത്തെയാണ് ഹരീഷ് പേരടി അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക