കുവൈത്ത്: ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ ഗൾഫ് രാജ്യം കുവൈത്ത്. അറബ് ലോകത്ത് ഒൻപതാം സ്ഥാനത്തും.
ലോകത്തെ 137 രാജ്യങ്ങളിൽ ഈ വർഷം ആദ്യ ആറു മാസത്തെ കണക്കു പരിശോധിച്ച് ആഗോള ഡേറ്റാബേസ് വെബ്സൈറ്റായ നമ്പിയോ തയാറാക്കിയ ജീവിതച്ചെലവ് സൂചികയിലാണ് ഇക്കാര്യമുള്ളത്.
ഭക്ഷ്യോൽപന്നങ്ങളുടെ വില, ഭക്ഷണ വില, ഗതാഗതം, ജല, വൈദ്യുതി നിരക്ക്, വാടക തുടങ്ങിയവയെല്ലാം മാനദണ്ഡമാക്കിയായിരുന്നു സർവേ.
അറബ് രാജ്യങ്ങളിൽ ലബനൻ ആണ് ജീവിതച്ചെലവ് കൂടിയ രാജ്യം. ആഗോളതലത്തിൽ 18ാം സ്ഥാനത്താണ് ലബനൻ. രണ്ടാം സ്ഥാനത്തുള്ള ഖത്തർ ആഗോളതലത്തിൽ 30–ാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക