ഇടുക്കി: എം എം മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്. ആനി രാജക്കെതിരായ എംഎം മണിയുടെ ആക്ഷേപത്തിനാണ് ശിവരാമന് മറുപടി നല്‍കിയത്.
പുലയാട്ട് ഭാഷ മണി നിരന്തരം ഉപയോഗിച്ചുകൊണ്ട് ഇരിക്കുകയാണ്. നാട്ടുഭാഷയെന്ന് പറഞ്ഞ് മണിക്ക് ഒഴിയാനാവില്ല. അന്തസുള്ള ഭാഷ ഉപയോഗിക്കണം. ഇടതു പക്ഷത്തിന്റേത് സ്ത്രീപക്ഷ രാഷ്ട്രീയമെന്നും ശിവരാമന് പറഞ്ഞു.
‘ആനി രാജ ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ആനി രാജ ഡൽഹിയിൽ അല്ലെ ഉണ്ടാക്കുന്നതെന്ന് ചോദിച്ചാൽ വൃന്ദാ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നത്. അവരും ഡൽഹിയില്‍ അല്ലെ. വനിതാ നേതാക്കളെക്കുറിച്ച് വളരെ മോശം പരാമർശങ്ങൾ പലപ്പോഴും മണി നടത്തിയിട്ടുണ്ട്. ഒരാളുടെ വാക്കുകൾ സംസ്കാരത്തിന്റെ പ്രതിഫലനം കൂടിയാണ്. പുലയാട്ട് ഭാഷ അദ്ദേഹം നിരന്തരം പ്രയോഗിച്ചുകൊണ്ടിരിക്കുന്നു’– കെ.കെ.ശിവരാമൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക