ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് സിഇടി കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങൾ പൊളിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.
ഇതിനിടെ വിദ്യാർത്ഥികളെ പിന്തുണച്ച് എത്തിയിരിക്കുകയാണ് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ .
ബെഞ്ച് വെട്ടിയവരുടെ ഒക്കെ മാനസിക അവസ്ഥ അതി ഭീകരം എന്നും നിങ്ങൾ മരണ മാസ്സ് ആണ് മക്കളെ എന്നുമാണ് ഹരീഷ് കുറിച്ചത്.
ഹരീഷ് ശിവരാമകൃഷ്ണന്റെ വാക്കുകൾ
CET പിള്ളേരെ – നിങ്ങൾ മരണ മാസ്സ് ആണ് മക്കളെ … ബെഞ്ച് വെട്ടിയവന്മാരുടെ ഒക്കെ മാനസിക അവസ്ഥ അതി ഭീകർ ഹേ …ps : നിന്റെ വീട്ടിലെ പെണ്ണുങ്ങൾ ഇങ്ങനെ ചെയ്താൽ നിനക്കു ഓക്കേ ആണോ എന്ന് ചോദിക്കാൻ വരുന്ന k7 അങ്കിൾസ് …
എന്റെ വീട്ടിലെ പെണ്ണുങ്ങൾ ഒക്കെ സ്വയം തീരുമാനം എടുക്കാൻ കഴിവുള്ള ആളുകൾ ആണ് കേട്ടോ … അതിൽ എന്റെ പെർമിഷൻ വേണ്ടാ അവർക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക