കോഴിക്കോട്: ഭർത്താവ് മെഹ്നാസ് നിരന്തരം മർദിച്ചിരുന്നുവെന്ന് റിഫ മെഹ്നു സുഹൃത്തിനോട് പറയുന്നതിന്റെ ഓഡിയോ പുറത്ത്.
‘എന്റെ തലയ്ക്കൊക്കെ അടിയേറ്റിട്ട് എനിക്കെന്തെങ്കിലും ആയിപ്പോയാ എന്താ ചെയ്യാ? കട്ടിലിലൊക്കെ തലയിടിപ്പിക്കും’ എന്നാണ് റിഫ ഓഡിയോയിൽ പറയുന്നത്. സുഹൃത്തിനോട് റിഫ സംസാരിക്കുന്നതെന്നാണ് വിവരം.
മാർച്ച് ഒന്നിനു പുലർച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 306, 498 എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് ഭർത്താവ് മെഹ്നാസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക