സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടർ. ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാൽ ചർമ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോൾ വരുന്ന ചുളിവുകൾ നീക്കം ചെയ്യാനും റോസ് വാട്ടർ സഹായിക്കും. റോസ് വാട്ടർ ചർമ്മത്തിന്റെ പിഎച്ച് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു, കൂടാതെ അധിക എണ്ണയെ നിയന്ത്രിക്കുകയും ചെയ്യുന്നു.
മുഖക്കുരു തടയാനും മുഖത്തെ കറുത്ത പാടുകൾ അകറ്റാനും റോസ് വാട്ടറിൽ മുക്കിയ പഞ്ഞി ഉപയോഗിച്ച് മുഖം തുടച്ചെടുക്കാം. റോസ് വാട്ടറിൽ അൽപം നാരങ്ങാനീര് ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാൻ സഹായിക്കും.
ചർമ്മത്തിലെ സുഷിരങ്ങളിൽ അടിഞ്ഞു കൂടിയിരിക്കുന്ന വിയർപ്പിനേയും അഴുക്കിനേയും നീക്കം ചെയ്യാനും റോസ് വാട്ടർ ഉപയോഗിക്കാം. രാത്രി മുഖം വൃത്തിയായി കഴുകിയ ശേഷം മാത്രം റോസ് വാട്ടർ പുരട്ടുന്നതാണ് നല്ലത്. ഇത് മുഖത്ത് അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യാനും ചർമ്മത്തിന്റെ ആരോഗ്യം ഉറപ്പുവരുത്താനും സഹായിക്കും.
കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും റോസ് വാട്ടർ സഹായകമാണ്. ഇതിനായി, റോസ് വാട്ടർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുക്കുക. ശേഷം തണുപ്പിച്ച റോസ് വാട്ടറിൽ പഞ്ഞി മുക്കിയെടുക്കുക. തുടർന്ന് ഈ പഞ്ഞി കണ്ണിന് മുകളിൽ അൽപനേരം വയ്ക്കുക. ഇത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ അകറ്റുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക