തൊടുപുഴ: വെള്ളത്തൂവൽ ശല്യാംപാറയിൽ ഉരുൾപൊട്ടൽ, ആളപായമില്ല. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് ഉരുൾപൊട്ടിയത്.
വള്ളിമുഠത്തിൽ പങ്കജാക്ഷി ബോസിന്റെ വീട് പൂർണമായും വല്ലനാട്ട് രവീന്ദ്രന്റെ വീട് ഭാഗികമായും തകർന്നു. സംഭവസമയത്ത് ഇവർ വീട്ടിലുണ്ടായിരുന്നില്ല.
പ്രദേശത്തെ 12 വീടുകൾ അപകട ഭീഷണിയിലാണ്. ഉരുൾപൊട്ടലിൽ കല്ലാർകുട്ടി–വെള്ളത്തൂവൽ റോഡിൽ ഗതാഗതം തടസപ്പെട്ടെങ്കിലും, രാവിലെ 8 മണിയോടെ നാട്ടുകാരുടെ സഹായത്തോടെ മണ്ണ് നീക്കം ചെയ്ത് പുനരാരംഭിച്ചു.
റോഡിൽ പാർക്കു ചെയ്തിരുന്ന 8 ബൈക്കുകൾക്ക് കേടുപാടുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക