ജോൺ എബ്രഹാം എന്റർടൈൻമെന്റ് നിർമ്മിച്ച് വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത മൈക്കിലെ തകർപ്പൻ ഡാൻസ് നമ്പർ ‘മൂവ് യുവർ ബോഡി ‘ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങി. എമ്മി അവാർഡ് നോമിനിയും പ്രമുഖ ഹിപ്-ഹോപ്പ് ഗ്രൂപ്പായ കിംഗ്സ് യുണൈറ്റഡ് ഇന്ത്യയുടെ ഡയറക്ടറുമായ സുരേഷ് മുകുന്ദാണ് ഗാനത്തിന്റെ നൃത്തസംവിധാനം ചെയ്തിരിക്കുന്നത്. ‘മൂവ് യുവർ ബോഡി’ യുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവ് ഹിഷാം അബ്ദുൾ വഹാബാണ്, വിനായക് ശശികുമാർ എഴുതിയ ഗാനം സിദ്ധാർത്ഥ് മേനോനാണ് ആലപിച്ചത്.
‘ഹൃദയ’ത്തിലെ ജനപ്രിയ ഗാനങ്ങൾക്ക് ശേഷം ഹിഷാം സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘മൈക്ക്’. ‘മൈക്കി’ലെ ‘ലഡ്കി’ എന്ന ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ‘ലഡ്കി’യും മൂവ് യുവർ ബോഡിയും സമൂഹ മാധ്യമങ്ങളിലും സംഗീതാസ്വാദകർക്കിടയിലും മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്. സമകാലീന പ്രസക്തിയുള്ള പ്രമേയം ചർച്ച ചെയ്യുന്ന ‘മൈക്കി’ന്റെ ട്രെയ്ലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക