സമീപകാലത്ത് ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച പ്രീ റിലീസ് ബുക്കിംഗ് ആണ് ടൊവിനോ തോമസ് നായകനായ തല്ലുമാലയ്ക്ക് ലഭിച്ചത്. വന്‍ സ്ക്രീന്‍ കൗണ്ടും ആയിരുന്നു ചിത്രത്തിന്. കേരളത്തില്‍ മാത്രം 231 സെന്ററുകളിലാണ് ചിത്രം എത്തിയത്.
കൂടാതെ യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൗദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് തുടങ്ങി വന്‍ ആഗോള റിലീസുമാണ് ചിത്രം. ഇന്ത്യ മുഴുവനും ഇന്നു തന്നെ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് തമിഴ്നാട്ടിലും കര്‍ണാടകത്തിലും മികച്ച തിയറ്റര്‍ കൗണ്ട് ഉണ്ട്. അതേദിവസം ആദ്യ ദിനം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തെക്കുറിച്ച് ലഭിക്കുന്നത്.
ഒരിടവേളയ്ക്കു ശേഷം ടൊവിനോയില്‍ നിന്നും ഒരു മാസ് മസാല എന്റര്ടെയ്നര് ലഭിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍. അതേസമയം ചിത്രം തിയറ്ററുകളില്‍ തരംഗം തീര്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്കൊപ്പം ചിത്രം കാണാന്‍ ടൊവിനോയും എത്തി.
എറണാകുളം സരിത, സവിത, സംഗീത കോംപ്ലെക്സിലാണ് ടൊവിനോ എത്തിയത്. സംവിധായകന് ഖാലിദ് റഹ്മാന്, തിരക്കഥാകൃത്തുക്കളായ മുഹ്സിന് പരാരി, അഷ്റഫ് ഹംസ, നിര്‍മ്മാതാവ് ആഷിക് ഉസ്മാന് തുടങ്ങിയ അണിയറക്കാരും തിയറ്ററില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക