Thursday, September 21, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home LATEST NEWS

പ്രമേഹ നിയന്ത്രണത്തിന് കഴിക്കാന്‍ പറ്റിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍  

by Sub Editor #14 - Real News Kerala
August 19, 2022
FacebookTwitterWhatsAppTelegram

അലസമായ ജീവിതശൈലിക്കൊപ്പം മോശം ആഹാരക്രമവും ചേരുമ്പോൾ ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യത ഗണ്യമായി വര്‍ധിക്കുന്നു.

വറുത്തതും പൊരിച്ചതുമായ ഭക്ഷണവിഭവങ്ങള്‍, കാര്‍ബോഹൈഡ്രേറ്റ് ഉയര്‍ന്ന തോതിലുള്ള ഭക്ഷണങ്ങള്‍, പഞ്ചസാര അധികം ചേര്‍ന്ന ഭക്ഷണങ്ങള്‍ തുടങ്ങിയവ നമ്മുടെ നാവിനെ രസിപ്പിക്കുമെങ്കിലും ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിച്ച് ടൈപ്പ്-2 പ്രമേഹത്തിലേക്ക് ഇവ നയിക്കാനുള്ള സാധ്യത കൂടുതലാണ്.

ഫൈബറും പ്രോട്ടീനും ആന്‍റി ഓക്സിഡന്‍റുകളും അധികമുള്ള ശരിയായ ഭക്ഷണങ്ങള്‍ കഴിക്കുക വഴി പ്രമേഹത്തെ മാത്രമല്ല അമിതവണ്ണത്തെയും മറ്റ് ജീവിതശൈലി രോഗങ്ങളെയും തടുത്ത് നിര്‍ത്താനാകും.

പ്രമേഹമുള്ളവര്‍ അവര്‍ക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങളെല്ലാം ഒറ്റയടിക്ക് നിര്‍ത്തേണ്ട കാര്യമില്ല. സന്തുലിതമായ രീതിയില്‍ നല്ല ഭക്ഷണവിഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിച്ചാല്‍ മതിയാകും.

പ്രമേഹ നിയന്ത്രണത്തിന് കഴിക്കാന്‍ പറ്റിയ ചില ഭക്ഷണവിഭവങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ന്യൂട്രീഷനിസ്റ്റും ഡയബറ്റീസ് കെയര്‍ കോച്ചുമായ സുജാത ശര്‍മ.

ഹോള്‍ ഗ്രെയിനുകള്‍

വൈറ്റമിനുകളും ധാതുക്കളും ഫൈബറും ധാരാളം അടങ്ങിയതാണ് ഹോള്‍ ഗ്രെയിനുകള്‍. കോംപ്ലക്സ് കാര്‍ബ് അടങ്ങിയ ഇവ ദഹിക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ ശരീരത്തിലെ പഞ്ചസാരയുടെ തോതില്‍ വ്യതിയാനമുണ്ടാക്കില്ല.ബ്ലാക്ക് വീറ്റ്, ബാര്‍ലി, ഓട്സ്, ക്വിനോവ, റാഗി എന്നിവ ഹോള്‍ ഗ്രെയിനുകള്‍ക്ക് ഉദാഹരണങ്ങളാണ്.

പച്ചിലകള്‍

ചീര, ലെറ്റൂസ്, മുള്ളന്‍ ചീര തുടങ്ങിയ പച്ചിലകള്‍ കാര്‍ബോഹൈഡ്രേറ്റും കാലറിയും കുറഞ്ഞതും വൈറ്റമിന്‍, ധാതുക്കള്‍, ഫൈബര്‍ എന്നിവ ഉയര്‍ന്ന തോതിലുള്ളവയുമാണ്. സാലഡുകളും സൂപ്പുകളുമായി ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

നട്സ്

ആരോഗ്യകരമായ കൊഴുപ്പിന്‍റെ സ്രോതസ്സാണ് നട്സ്. ബദാം, വാള്‍നട്ട് തുടങ്ങിയ നട്സുകളില്‍ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇടയ്‌ക്ക് ഉണ്ടാകുന്ന വിശപ്പിനെ ശമിപ്പിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും നട്സ് ഉപയോഗം വഴി സാധിക്കും.

മീന്‍, ചിക്കന്‍, മുട്ട

പ്രോട്ടീനും കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റും അടങ്ങിയതാണ് ഈ ഭക്ഷണ വിഭവങ്ങള്‍. കൂടുതല്‍ കാലറി ഒഴിവാക്കാന്‍ ഇവ ബേക്ക് ചെയ്യുകയോ ഗ്രില്‍ ചെയ്യുകയോ ചെയ്യാം. വയര്‍ നിറഞ്ഞ പ്രതീതി ദീര്‍ഘനേരത്തേക്ക് ഉണ്ടാക്കി വിശപ്പിനെ തടുത്ത് നിര്‍ത്താന്‍ ഈ പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ സഹായിക്കും.

യോഗര്‍ട്ടും കോട്ടേജ് ചീസും

പ്രോട്ടീനും കാല്‍സ്യവും വൈറ്റമിന്‍ ഡിയും അടങ്ങിയതാണ് യോഗര്‍ട്ടും കോട്ടേജ് ചീസും. കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും കുറഞ്ഞവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. മിന്‍റ് ബട്ടര്‍മില്‍ക്ക്, ബെറി പഴങ്ങള്‍ ചേര്‍ന്ന കൊഴുപ്പ് കുറഞ്ഞ യോഗര്‍ട്ട് എന്നിവ സ്നാക്സായി ഇടയ്‌ക്ക് ഉപയോഗിക്കാവുന്നതാണ്.

ബെറിപഴങ്ങള്‍

പ്രമേഹബാധിതര്‍ക്ക് കഴിക്കാവുന്ന സൂപ്പര്‍ ഫുഡുകളാണ് ബെറി പഴങ്ങള്‍. ഇവയില്‍ വൈറ്റമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയിരിക്കുന്നു. ആപ്പിള്‍, ബെറി, പെയര്‍ തുടങ്ങിയ പഴങ്ങള്‍ ഫൈബര്‍ ധാരാളം അടങ്ങിയതാണ്. പഞ്ചസാരയുടെ തോത് നിയന്ത്രിച്ച് നിര്‍ത്താന്‍ ഇവ സഹായിക്കും. സാലഡായോ സ്മൂത്തിയായോ ഒക്കെ ഇവ ഉപയോഗിക്കാം.

Tags: Diet for diabetesDIABETESDIET
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ Real News Kerala-യുടേതല്ല.
Previous Post

വൈറ്റമിനുകളായ എ, സി, ഇ എന്നിവയാൽ സംപുഷ്ടമായ കാന്താരി; കഴിക്കും മുൻപ് അറിയണം ചില കാര്യങ്ങൾ

Next Post

ഈ പഴങ്ങൾ കുരു നീക്കാതെ കഴിക്കാം ; ഒപ്പം അറിയാം ആരോഗ്യഗുണങ്ങളും

Related News

‘ടാക്‌സി ആപ്പ്’: ഗോവയിലെത്തുന്നവർക്ക് തടസങ്ങളില്ലാതെ യാത്ര ചെയ്യാം; പുതിയ സംവിധാനവുമായി ടൂറിസം വകുപ്പ്

‘ടാക്‌സി ആപ്പ്’: ഗോവയിലെത്തുന്നവർക്ക് തടസങ്ങളില്ലാതെ യാത്ര ചെയ്യാം; പുതിയ സംവിധാനവുമായി ടൂറിസം വകുപ്പ്

കേരളീയം 2023: നടത്തിപ്പിനു വിപുലമായ കമ്മിറ്റികൾ

കേരളീയം കേരളത്തിൽ ഇതുവരെയുണ്ടായിട്ടില്ലാത്ത മഹോത്സവം: മുഖ്യമന്ത്രി

നെടുമ്പാശ്ശേരിയിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു

വിമാനത്താവളത്തിൽ യുവതിയുടെ കൈയിൽ നിന്ന് 29 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി; സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച നിലയിൽ

11,590 പേര്‍ ആറു മാസമായി റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടില്ല; പരിശോധന നടത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ ഒക്ടോബർ 10 മുതൽ സ്വീകരിക്കും: മന്ത്രി ജി.ആർ അനിൽ

Latest News

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

കിടിലൻ റോസ് മിൽക്ക് തയ്യാറാക്കാം ഏറ്റവും എളുപ്പത്തിൽ

കിടിലൻ റോസ് മിൽക്ക് തയ്യാറാക്കാം ഏറ്റവും എളുപ്പത്തിൽ

തിരുവനന്തപുരത്ത് കനത്ത മഴ; മക്കിയാർ കരകവിഞ്ഞ് ഒഴുകി

തിരുവനന്തപുരത്ത് കനത്ത മഴ; മക്കിയാർ കരകവിഞ്ഞ് ഒഴുകി

എല്ലുകളുടെ ബലം കൂട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ

എല്ലുകളുടെ ബലം കൂട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ

ശുക്ര സംക്രമണം: ഈ 4 രാശിക്കാർക്ക് ഭാഗ്യം

അംഗീകാരം, ആരോഗ്യം, തൊഴിൽ ലാഭം ഈ നാളുകാർക്ക് ഭാഗ്യം; ഇന്നത്തെ നക്ഷത്രഫലം അറിയാം

നിപ: പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജാഗ്രത തുടരണം; സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് പ്രത്യേക നിർദേശം നൽകി ആരോഗ്യ മന്ത്രി

നിപ്പയിൽ ആശ്വാസം; ഇന്നും കേസുകളില്ല, കോഴിക്കോട്ട് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.