തന്റെ വീട്ടുകാരെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം ഷക്കീല ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. വീട്ടുകാര്‍ക്ക് താന്‍ പണം കായ്ക്കുന്ന മരം അല്ലെങ്കില്‍ എപ്പോള്‍ കുത്തിയാലും പണം ലഭിക്കുന്ന ഒരു മെഷീന് മാത്രമായിരുന്നു എന്നാണ് ഷക്കീല പറയുന്നത്.
തന്നെ ആരും ഒരു മനുഷ്യജീവിയായി പരിഗണിച്ചിരുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ തിരക്കുള്ള സമയത്ത് പോലും അഭിനയിക്കുക എന്നതില്‍ കവിഞ്ഞ് താന്‍ പ്രതിഫലത്തെ കുറിച്ച് പോലും ചിന്തിച്ചില്ല.
അന്ന് കിട്ടിയ ചെക്കുകളെല്ലാം അമ്മയെ ഏല്‍പ്പിച്ചു. അമ്മ പണം ചേച്ചിയെയും അവര്‍ പണമെല്ലാം സ്വന്തം അക്കൗണ്ടിലേക്കുമാണ് നിക്ഷേപിച്ചത്. ചേച്ചി ഇപ്പോള്‍ കോടീശ്വരിയാണ്. താന്‍ അന്നന്നത്തെ അന്നത്തിനു വേണ്ടി അധ്വാനിക്കുന്നു. കുടുംബത്തിലുള്ളവര്‍ക്കെല്ലാം താന്‍ അഭിനയിച്ചുണ്ടാക്കിയ കാശ് മാത്രം മതിയായിരുന്നു. തന്റെ സാന്നിധ്യം അരോചകവുമായിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക