നത്തിംഗ് ഫോണിന് ഇന്ത്യയിൽ വില കൂട്ടി. 1000 രൂപയുടെ വർധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഫോണിന്റെ മൂന്ന് വേരിയന്റുകൾക്കും വിലവർധനവ് ബാധകമാണ്.
നത്തിംഗ് ഫോൺ ഇന്ത്യയുടെ ജനറൽ മാനേജറായ മനുശർമയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
കറൻസി നിരക്കിലുണ്ടായ വ്യതിയാനവും വർധിച്ചുവരുന്ന വില കയറ്റവുമാണ് ഫോണിന്റെ വില വർധിപ്പിക്കാൻ കാരണമെന്ന് ട്വീറ്റിൽ പറയുന്നു.
32,999 രൂപയ്ക്ക് പുറത്തിറക്കിയ ഫോണിന്റെ 8ജിബി / 128 ജിബി സ്റ്റോറേജ് വേരിയന്റ് ഇനി മുതൽ 33,999 രൂപയ്ക്കാകും വിൽക്കുക. 8 ജിബി /256ജിബി വേരിയന്റിന് 35,999 രൂപയ്ക്ക് പകരം 36,999 രൂപയും 12ജിബി/256ജിബി സ്റ്റോറേജ് മോഡലിന് അതിന്റെ മുൻ വിലയായ 38,999 രൂപയിൽ നിന്ന് 39,999 രൂപയുമാകും ഇനിയുണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക