ജീവിതപങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദറിനൊപ്പം തിളങ്ങി ഗായിക അമൃത സുരേഷ്. ഓണവേഷത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചിത്രമാണ് ഇരുവരും പങ്കുവച്ചത്.
‘എന്റെ മഴ’ എന്നാണ് അമൃതയെ ചേർത്തു നിർത്തി ചുംബിക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഗോപി സുന്ദർ കുറിച്ചത്.
സാരി ചിത്രം പങ്കുവച്ച് ഭർത്താവ് ഗോപി സുന്ദർ പകർത്തിയ ചിത്രമാണിതെന്ന് അമൃതയും കുറിച്ചു. ഇരുവരും ഒരുമിച്ചുള്ള പ്രണയാർദ്ര ചിത്രം ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണു കമന്റുകളുമായി എത്തുന്നത്.
അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക