തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിനുനേരെ കല്ലേറ്.
തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്കടുത്തുള്ള ആനാവൂരിലെ വീടിനുനേരെയാണ് ശനിയാഴ്ച രാത്രി കല്ലേറുണ്ടായത്.
ഒരു സംഘം ആളുകൾ വാഹനത്തിലെത്തി കല്ലുകൾ വലിച്ചെറിയുകയായിരുന്നു.
കല്ലേറിൽ വീടിന്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകളുണ്ടായി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക