ജീവിത ശൈലിയിലെയും ഭക്ഷണക്രമത്തിലെയും മാറ്റം മൂലം ഇന്ന് മിക്ക ദമ്പതികളും അനുഭവിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് വന്ധ്യത. സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാണ് വന്ധ്യതയുണ്ടാകുന്നത്. പ്രത്യുത്പാദന ആരോഗ്യം നിർണ്ണയിക്കുന്നതിൽ ജീവിതശൈലി ഘടകങ്ങളും ശീലങ്ങളും പുരുഷന്മാരിലും സ്ത്രീകളിലും പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ‘റിപ്രൊഡക്ടീവ് ബയോളജി ആന്റ് എൻഡോക്രൈനോളജി’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഗര്‍ഭധാരണം ആഗ്രഹിക്കുന്ന ദമ്പതികള്‍ ഉപേക്ഷിക്കേണ്ട അനാരോഗ്യകരമായ ആറ് ശീലങ്ങൾ ഏതൊക്കെയാണെന്ന് അറിയാം…
ഒന്ന്…
പുകവലി അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പുകയില ഉപഭോഗം നിങ്ങളുടെ പ്രത്യുത്പാദന ആരോഗ്യത്തെ വളരെയധികം ബാധിക്കും. പുരുഷന്മാരിൽ ഇത് നിങ്ങളുടെ ശുക്ലത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.
രണ്ട്…
മദ്യപിക്കുന്നത് പുരുഷന്മാരിൽ അനാരോഗ്യകരമായ ശുക്ല വളർച്ചയ്ക്ക് കാരണമാകും. സ്ത്രീകളിലെ മദ്യപാനം പലപ്പോഴും അസാധാരണമായ ആർത്തവചക്രം, അണ്ഡോത്പാദന തകരാറുകൾ എന്നിവയിലേക്ക് നയിക്കുന്നു ഇതെല്ലാം വന്ധ്യതയിലേക്ക് നയിക്കും.
മൂന്ന്…
ഉറക്കക്കുറവ് ശരീരഭാരം വർദ്ധിപ്പിക്കാനും കാരണമാവുകയും പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാവുകയും ഇത് വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഭാരം കൂടുതലുള്ള പുരുഷന്മാരിൽ വന്ധ്യതയുടെ നിരക്ക് കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക