ന്നാ താൻ കേസ് കൊട് എന്ന സിനിമയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്കിടെ കുഞ്ചാക്കോ ബോബനുമൊത്തുള്ള ചിത്രം പങ്കുവച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
ഇരുവരും തമാശ പറഞ്ഞ് ആസ്വദിച്ച് ചിരിക്കുന്ന ചിത്രമാണ് റിയാസ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
രസകരമായ കമന്റുകളാണ് ചിത്രത്തിനടിയിൽ നിറയുന്നത്. ‘റോഡിൽ കുഴിയുണ്ടെന്ന് രാജീവൻ: ‘ന്നാ താൻ കേസ് കൊടെന്ന്’ മന്ത്രി’ എന്ന് ഒരാൾ കമന്റിൽ എഴുതി. ‘കുറച്ചു നേരത്തെ ഇടാമായിരുന്നു’ എന്ന് മറ്റൊരാൾ. ‘ഇതുകൊണ്ടൊന്നും റോഡിലെ കുഴി ഇല്ലാതാകുന്നില്ല’ എന്നും കമന്റ് ചെയ്യുന്നു ചിലർ.
സിനിമ റിലീസ് ചെയ്യുന്ന ദിവസം പുറത്തിറക്കിയ പരസ്യത്തെച്ചൊല്ലിയാണ് വിവാദങ്ങളുയർന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത സിനിമയുടെ, പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യത്തിലെ തലവാചകങ്ങളാണ് വിവാദമായത്
. ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പരസ്യവാചകത്തിനെതിരെ ഇടത് അനുകൂലികൾ രംഗത്തെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക