‘അങ്കമാലി ഡയറീസി’ലൂടെ പ്രേക്ഷകരുടെ പ്രിയനടിയായി മാറിയ അന്ന രേഷ്മ രാജന്റെ പുതിയ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. കൊട്ടാരക്കരയിൽ കട ഉദ്ഘാടനത്തിനു വേണ്ടിയെത്തിയ അന്നയുടെ വിഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.
‘‘ആദ്യമായാണ് കൊട്ടാരക്കരയില്‍ വരുന്നത്. അതിൽ വളരെ സന്തോഷം. ഉദ്ഘാടത്തിനു ശേഷം ഇനി കൊല്ലമൊക്കെ ഒന്നു കറങ്ങണം. എന്റെ രണ്ട് പുതിയ സിനിമകൾ റിലീസിനെത്തുന്നുണ്ട്. നിങ്ങൾ എല്ലാവരും കാണണം.’’–ഉദ്ഘാടന വേദിയിൽ അന്ന പറഞ്ഞു.
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ രണ്ട് ആണ് അന്നയുടേതായി ഇറങ്ങിയ അവസാന ചിത്രം. ഇടുക്കി ബ്ലാസ്റ്റേർസ്, തലനാരിഴ എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക