പട്ടികജാതി വികസന വകുപ്പിനു കീഴിലെ വിജ്ഞാൻ വാടികളിൽ കോ ഓർഡിനേറ്റർമാരുടെ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽപെട്ട കമ്പ്യൂട്ടർ പരിജ്ഞാനമുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു. പ്രായപരിധി 21നും 45നും ഇടയിലായിരിക്കണം. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സർക്കാർ വകുപ്പിലോ ഫീൽഡ് പ്രവർത്തകരായ പരിചയമുള്ളവർക്ക് മുൻഗണന. ഒരു വർഷമാണ് നിയമനകാലാവധി. യേഗ്യരായ ഉദ്യോഗാർഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സെപ്റ്റംബർ 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. ഫോൺ: 04972700596.
പ്രതികരിക്കാൻ ഇവിടെ എഴുതുക