പത്തൊമ്പതാം നൂറ്റാണ്ട് പ്രദർശനം തുടരുകയാണ്. നടൻ സിജു വിത്സനെയും സംവിധായകൻ വിനയനെയും അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ വിനയന് ആശംസ അറിയിച്ച് കൊണ്ട് നടൻ ഹരീഷ് പേരടി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
“ഏത് സംഘബലത്തിന്റെ പേരിലും ആര് വളഞ്ഞിട്ട് ആക്രമിച്ചാലും..അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെതും ആയിരിക്കും…വിനയൻ സാർ ആശംസകൾ”, എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്.
ഒരിടവേളക്ക് ശേഷം വിനയൻ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാണ്. ആറാട്ടുപുഴ വേലായുധ പണിക്കരായി സിജു മികച്ച പ്രകടനം തന്നെ കാഴ്ച വച്ചുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക