സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃതയും തമ്മിലുള്ള പ്രണയബന്ധം പുറത്തറിഞ്ഞതോടെ ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ പലതരത്തിലുള്ള വിമർശനാത്മകമായ കമന്റുകൾ കാണാറുണ്ട്. പല കമന്റുകളും പലപ്പോഴും അതിരു വിടാറുമുണ്ട്.
ഇപ്പോഴിതാ തിരുവോണ നാളിൽ ഗോപിയും അമൃതയും പങ്കു വച്ച ചിത്രത്തിന് താഴെയാണ് ഗോപി സുന്ദറിനെ ചൊടിപ്പിച്ച കമ്മന്റ് വന്നത്. ഗോപി സുന്ദറിനും അമൃതയ്ക്കുമൊപ്പം അമൃതയുടെ മകൾ പാപ്പുവും ചിത്രത്തിൽ ഉണ്ടായിരുന്നു. ഇതിനു താഴെയാണ് ഒരാൾ ‘ എടാഗോപി, നീ ഉണ്ടാക്കിയ രണ്ടു മക്കൾ ഇല്ലേടാ. അവരുടെ കൂടെ നിന്ന് ഫോട്ടോ ഇട്ടിരുന്നെങ്കിൽ കുറച്ചുകൂടി അന്തസ്സ് ഉണ്ടായേനെ. വെറുതെ പറയിപ്പിക്കാൻ നിൽക്കാതെ പോടാ’ – എന്ന് കമന്റ് ഇട്ടത്.
ഇതിനെതിരെ മറുപടിയുമായി ഗോപി സുന്ദർ തന്നെ രംഗത്തുവരുകയും ചെയ്തു. ‘നിന്നെഎന്താണ് കാണാത്തത് എന്ന് വിചാരിച്ചതെ ഉള്ളൂ. നീ വന്നോ ശ്യാമേ? ഞാൻ അന്തസ്സ് നോക്കാറില്ല. എന്തായാലും നീ അന്തസായി ജീവിക്കൂ. ശ്യാംകുമാർ ശശി മോനെ. ഓണാശംസകൾ’ – ഇതായിരുന്നു ഗോപി സുന്ദർ നൽകിയ മറുപടി.
കമന്റിനെ പിന്തുണച്ചും എതിർത്തും നിരവധി പേരാണ് ഇതിനോടകം രംഗത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക