കുക്കറി ഷോകളിലൂടെയും യൂട്യൂബ് ചാനലിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ലക്ഷ്മി നായർ. ഇപ്പോഴിതാ പെട്ടെന്ന് തന്നെ വയറിലെ കൊഴുപ്പ് ഉരുക്കി കളഞ്ഞ് അകാരവടിവ് നേടിയെടുക്കാനുള്ള സൂപ്പർ ടിപ്പുമായി എത്തിയിരിക്കുകയാണ് താരം. ലക്ഷ്മി നായരുടെ വാക്കുക്കൾ…..
” ഒരിക്കൽ ഡേ ഇൻ മൈ ലൈഫ്” എന്നഒരു വീഡിയോ കുറച്ചു നാൾ മുമ്പ് ഞാൻ ചെയ്തിരുന്നു. അതിൽ രാവിലെ ഉണർന്നു കഴിഞ്ഞാൽ എന്റെ ആദ്യത്തെ ഭക്ഷണം എന്ന നിലയിൽ വെറും വയറ്റിൽ ഒരു ഗ്ളാസ്സ് ജീരകവെള്ളത്തിൽ നാരങ്ങാ പിഴിഞ്ഞുചേർത്തായിരുന്നു കുടിച്ചു കാണിച്ചത്. ധാരാളമാളുകൾ ഇത് എന്തിനാണെന്ന് സംശയങ്ങൾ ചോദിക്കുകയുണ്ടായി. അവരിൽ മിക്കയാളുകൾക്കും ഞാൻ മറുപടി കൊടുക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും അതിനു പിന്നിലെ കാരണം നിങ്ങളെല്ലാവർക്കുമായി ഞാൻ ഇവിടെ പങ്കുവെയ്ക്കുകയാണ്.
ഞാൻ എന്റെ വയർ കുറയ്ക്കുന്നതിനു വേണ്ടിയാണ് വെറും വയറ്റിൽ ജീരകവെള്ളത്തിൽ നാരങ്ങാനീര് ചേർത്തു കുടിക്കുന്നത്. ഇത് ഞാൻ എന്റെ ദൈനംദിനചര്യകളുടെ ഭാഗമാക്കി മാറ്റുകയായിരുന്നു. ഇപ്പോൾ നിങ്ങൾക്ക് ഒരു സംശയം തോന്നിക്കാണും. ദിവസവും നാരങ്ങാനീര് കുടിച്ചാൽ അസിഡിറ്റി കൂടില്ലേ, വയറിനു നല്ലതാണോ എന്നൊക്കെ. അതിനുള്ള ഉത്തരം ഞാൻ പറയാം. നമ്മൾ ഈ വെള്ളത്തിനായി ഉപയോഗിക്കുന്ന ജീരകം സാധാരണ ജീരകമാണ് (cumin seed). ഈ ജീരകത്തിന് ഇഷ്ടംപോലെ ഗുണങ്ങളുണ്ട്, പ്രത്യേകിച്ച് വണ്ണം, ശരീരഭാരം കുറയ്ക്കുന്നതിന്റെ കാര്യത്തിൽ.
ജീരകത്തിൽ കലോറി വളരെ കുറവായതിനാൽ അതിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ വേറെ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകില്ല. ദഹനപ്രക്രിയയെ എളുപ്പത്തിലാക്കാനും മലബന്ധവും അനുബന്ധ പ്രശ്നങ്ങളെയും പരിഹരിക്കാനും ഇത് വളരെ നല്ലതാണ്. കൂടാതെ നെഞ്ചെരിച്ചില്‍, അസിഡിറ്റി ഇവ കൊണ്ടെല്ലാം കഷ്ടപ്പെടുന്നവര്‍ക്ക് ജിരകം തിളപ്പിച്ച് വെള്ളം കുടിച്ചാല്‍ ഉടനേ തന്നെ അസിഡിറ്റി പരിഹരിക്കാം. ഇതുകൊണ്ടാണ് ജീരകവെള്ളത്തിൽ നാരങ്ങാനീര് ചേർത്തു ദിവസേന കുടിച്ചാൽ അസിഡിറ്റി സാധ്യത ഇല്ലാതെ വരുന്നതും.
ജീരകത്തിലെ ആന്റിഓക്സിഡന്റുകളുടെ സാന്നിധ്യമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ഇവയിൽ അടങ്ങിയിട്ടുള്ള പോളിഫെനോളുകൾ, ഗാലിക് ആസിഡുകൾ, ക്വെർസെറ്റിൻ, കാംപ്ഫെറോൾ തുടങ്ങിയ സംയുക്തങ്ങൾ എല്ലാം തന്നെ ഫ്രീ-റാഡിക്കൽസിനെ തടഞ്ഞുനിർത്താൻ ശേഷിയുള്ളവയാണ്. ഇവ നിയന്ത്രണ വിധേയമാകുന്നത് മൂലം ശരീരത്തിനുള്ളിലെ സമ്മർദ്ദത്തെയും വീക്കത്തെയും തടയാൻ സാധിക്കുകയും അങ്ങനെ ശരീരഭാരം വർദ്ധിപ്പിക്കുന്നത് ഒഴിവാക്കാൻ സാധിക്കുകയും ചെയ്യുന്നു.
ജീരകം പോലെ നാരങ്ങയും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. നാരങ്ങയിലെ വൈറ്റമിന്‍ സി നല്കുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങളാണ് ഇതിനായി സഹായിക്കുന്നത്. ശരീരത്തിലെ കൊഴുപ്പുരുക്കാന്‍ ഇത് സഹായിക്കും. കൊഴുപ്പും ടോക്സിനുകളും നീക്കാനും നാരങ്ങ നല്ലതാണ്. ഇതെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കുന്ന വഴികളാണ്.
ഇനി എങ്ങനെയാണ് ഈ ജീരകവെള്ളം തയ്യാറാക്കുന്നതെന്ന് നോക്കാം. ഒരു ഗ്ളാസ്സ് വെള്ളം നന്നായി തിളപ്പിക്കുവാൻ വെക്കുക. വെള്ളം ചെറുതായി തിളയ്ക്കാൻ തുടങ്ങുന്നതിനു മുൻപ് ഒരു ടീ സ്പൂൺ ജീരകം ഇട്ട് നന്നായി ഇളക്കുക. വെള്ളം നന്നായി തിളച്ചതിനു ശേഷം ചൂട് ആറുവാനായി വെക്കുക. ഇനി വേണ്ടത് പകുതി നാരങ്ങയുടെ നീരാണ്. ഏകദേശം ഒന്നര ടീ സ്പൂണോളം വരുമിത്. ജീരകവെള്ളം ചെറുചൂടുള്ളതായി മാറിക്കഴിഞ്ഞാൽ അത് അരിച്ചെടുക്കണം. ഈ ചെറുചൂടുള്ള ജീരകവെള്ളത്തിലേക്ക് നാരങ്ങാനീര് ചേർത്ത് ഇളക്കുക. ഇത്രേയുള്ളൂ, വയർ കുറയ്ക്കാനുള്ള നമ്മുടെ മാജിക്കൽ ഡ്രിങ്ക് റെഡി.”
പ്രതികരിക്കാൻ ഇവിടെ എഴുതുക