സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ലഹരിമരുന്നു കേസുകളില്‍ കൂടുതലായും ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് എംഡിഎംഎ. ലഹരി മരുന്നുകളില്‍ അതിമാരകവും വിലകൂടിയതുമാണ് എംഡിഎംഎ. ഒട്ടേറെ യുവാക്കളും യുവതികളും ഇതിന്റെ ഇരകളും പലരും വാഹകരും ആവുകയാണ്. ഈ അതിമാരക ലഹരി മരുന്നുമായി പിടിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ നിലവിളി കേരളത്തിന്റെ കാതുകളിൽ ഉണ്ട്.
യഥാർത്ഥത്തിൽ എന്താണ് ഈ എംഡിഎംഎ?
ക്രിസ്റ്റൽ മെത്ത്, ഐസ് മെത്ത്, കൽക്കണ്ടം, ക്രിസ്റ്റൽ അങ്ങനെ പലപേരുകളിൽ അറിയപ്പെടുന്ന മാരക മയക്കുമരുന്നാണ് എംഡിഎംഎ (മെത്തലിൻ ഡയോക്സിൻ മെത്താഫെറ്റാമിൻ). ചിന്ത, ഗ്രഹണശക്തി, സഹാനുഭൂതി എന്നിയൊക്കെ ഉത്തേജിപ്പിക്കുന്ന ഒരു സിന്തറ്റിക്ക് ലഹരി മരുന്നാണ് എംഡിഎംഎ. ഉപയോഗിച്ചാൽ പന്ത്രണ്ട് മണിക്കൂറിലേറെ സജീവമായിരിക്കാൻ സാധിക്കുമെന്നതാണ് ഈ ലഹരിയുടെ പ്രത്യേകത. തലച്ചോറിലെ നാഡികൾ തമ്മിൽ വിവരം കൈമാറുന്ന പാസപദാർത്ഥങ്ങളിൽ നേരിട്ട് സ്വാധീനം ചെലുത്താൻ എംഡിഎംഎക്ക് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക