വി ഐ പിയുടെ സന്ദർശന ദിനമായിരുന്നു ഗുരുവായൂരിൽ ശനിയാഴ്ച്ച. മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി.
ശനിയാഴ്ച വൈകിട്ട് 5 മണിയോടെ ഇളയ മകൻ ആനന്ദിന്റെ പ്രതിശ്രുത വധു രാധികാ മർച്ചന്റ്, റിലയൻസ് ഡയറക്ടർ മനോജ് മോദി എന്നിവർക്കൊപ്പമാണ് മുകേഷ് അംബാനി ഗുരുവായൂരിൽ എത്തിയത്.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ സി.മനോജ്, മുൻ എംപി ചെങ്ങറ സുരേന്ദ്രൻ, കെ.വി.മോഹന കൃഷ്ണൻ എന്നിവർ സ്വീകരിച്ചു.
ക്ഷേത്ര കാര്യങ്ങൾ ചെയർമാനോട് ചോദിച്ചറിഞ്ഞ മുകേഷ് അംബാനി കാണിക്കയായി 1.51 കോടിയുടെ ചെക്ക് അന്നദാനഫണ്ടിലേക്ക് നൽകി.
20 മിനിറ്റോളം ക്ഷേത്രത്തിൽ ചെലവഴിച്ചു. അഞ്ചരയോടെ ദർശനം പൂർത്തിയാക്കി പുറത്തിറങ്ങിയ അദ്ദേഹത്തിന് കിഴക്കേ ഗോപുരകവാടത്തിനു മുന്നിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ ദേവസ്വത്തിന്റെ ഉപഹാരം കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക