പലപ്പോഴും കേശസംരക്ഷണത്തിന്റെ കാര്യത്തിൽ നമ്മെ ഏറ്റവും കൂടുതൽ അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ. താരൻ അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ നോക്കാം.
1 രണ്ട് ടീസ്പൂണ്‍ തെെര് തലയില്‍ പുരട്ടി പതുക്കെ മസാജ് ചെയ്യുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച്കഴുകി കളയാം. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇത് ആവർത്തിക്കണം,
2 ഒരു വലിയ മുട്ടയുടെ വെള്ളയും വെളിച്ചെണ്ണയും ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കുക.. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. മുടി വളരാനും ഇത് വളരെ നല്ലതാണ്.
3 രണ്ട് ടീ സ്പൂണ്‍ ഉലുവ രാത്രി വെള്ളത്തിലിട്ടു വെച്ച് കുതിര്‍ത്ത ശേഷം നന്നായി അരച്ച് തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ചതിന് ശേഷം 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയാം . ഇത് താരനകറ്റാന്‍ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക