ഇക്കഴിഞ്ഞ ആഗസ്റ്റ് 1 ന് ഉരുൾപൊട്ടൽ ഉണ്ടായ കണ്ണൂർ ജില്ലയിലെ കണിച്ചാർ, കോളയാട് പഞ്ചായത്തുകളിലെ പ്രദേശങ്ങളിൽ കൂടിക്കാഴ്ചയും സന്ദർശനവും നടത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങൾ. വെള്ളിയാഴ്ച രാവിലെ എത്തിയ സംഘം കണിച്ചാർ പഞ്ചായത്ത് ഓഫീസിൽ ചർച്ച നടത്തി.
ഡോ.എച്ച്.വിജിത്ത്, ജി.എസ്.പ്രദീപ്, ഡോ.എസ്.രവീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യനും മറ്റ് മെമ്പർമാരുമായി കൂടികാഴ്ച നടത്തിയത്.
ഉരുൾപൊട്ടലിൽ മൂന്നു പേർ മരിക്കുകയും നിരവധി വീടുകളും കൃഷിയിടങ്ങളും തകരുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് അതോറിറ്റി അംഗങ്ങളുടെ സന്ദർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക