ഉഷ്ണ രോഗങ്ങള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും പ്രതിവിധിയായുള്ള ഒരു ഔഷധ ചേരുവയാണ് രാമച്ചം. സുഗന്ധതൈലംഎടുക്കുന്നതിനും ദാഹശമനി, കിടക്ക നിര്‍മ്മാണം എന്നിവക്കും ഇത് ഉപയോഗിക്കുന്നുണ്ട്.
രാമച്ചതിന്റെ വേര് ഔഷധത്തിനായിഉപയോഗിക്കുന്നു. ചെന്നിവേദനക്ക് രാമച്ചത്തിന്റെ വേര് നന്നായി പൊടിച്ച് അരസ്പൂണ്‍ വെള്ളത്തില്‍ ചാലിച്ച് വേദനയുള്ളപ്പോള്‍ പുരട്ടിയാൽ നല്ല ആശ്വാസം ലഭിക്കും.
രാമച്ചതൈലം വൃണം കഴുകിക്കെട്ടാൻ മരുന്നായി ഉപയോഗിക്കാറുണ്ട്.
രാമച്ചം വാറ്റിയെടുത്ത രാമച്ചതൈലം പനിയും ശ്വാസകോശരോഗങ്ങളും മാറാന്‍ തിളപ്പിച്ച വെള്ളത്തിലൊഴിച്ച് ആവിപിടിക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക