സൂപ്പര്‍ ശരണ്യയിലെ അജിത് മേനോന് എന്ന കഥാപാത്രത്തെ ആരും മറക്കില്ല .. താനെ കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിക്കാന്‍ വിനീത് വാസുദേവിന് സാധിച്ചിരുന്നു. ചിത്രത്തിലെ വിനീതിന്റെ ലുക്കും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ വിനീത് പ്രധാന കഥാപാത്രമായി എത്തിയ, അനുരാഗ് എഞ്ചിനിയറിംഗ് വര്‍ക്ക്സ് എന്ന ഷോര്‍ട്ട് ഫിലിമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമായി മാറുന്നത്. അനുരാഗ് എന്ന പ്രധാന കഥാപാത്രമായി തന്നെയാണ് വീനിത് ചിത്രത്തില്‍ എത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ പറയുന്ന കഥയില്‍ വിനീതിന്റെ ലുക്ക് പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക