ഫെെബർ ,പൊട്ടാസ്യം, പ്രോട്ടീൻ തുടങ്ങി ഉരുളക്കിഴങ്ങിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. എന്നാൽ പലരും ശരീരഭാരം കൂടും എന്ന ഭയത്താൽ ഉരുളക്കിഴങ് ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ഉരുളക്കിഴങ് ജ്യൂസ് ആക്കി കഴഞ്ഞലുള്ള ഗുണങ്ങൾ നിങ്ങൾക്ക് അറിയുമോ
അൾസറിന്
വയറ്റിലെ ആസിഡിനെ നിർവീര്യമാക്കാനുള്ള കഴിവ് ഉരുളക്കിഴങ്ങ് ജ്യൂസിനുണ്ട്. അസിഡിറ്റിയുള്ളവർ ദിവസവും 50 മില്ലി മുതൽ 100 മില്ലി വരെ ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കാവുന്നതാണ്. അൾസറിൽ നിന്ന് അൽപം ആശ്വാസം നേടാൻ ഉരുളക്കിഴങ്ങ് ജ്യൂസ് സഹായകമാകുമെന്നും ലൂക്ക് പറയുന്നു.
വരണ്ട ചർമ്മത്തിന്
വരണ്ട ചർമ്മം ഉള്ളവർ ദിവസവും അര ഗ്ലാസ് ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കുന്നത് വരൾച്ച കുറയ്ക്കാൻ ഏറെ ഗുണം ചെയ്യുമെന്ന് കൊട്ടിൻഹോ പറഞ്ഞു. ചർമ്മത്തിൽ അടിഞ്ഞ് കൂടിയിരിക്കുന്ന അഴുക്ക് നീക്കം ചെയ്ത് തിളക്കം നിലനിർത്താൻ ഉരുളക്കിഴങ്ങിന് സാധിക്കും.
തലച്ചോറിന്റെ പ്രവർത്തനത്തിന്
ഉരുളക്കിഴങ്ങിൽ വിറ്റാമിൻ ബി ധാരാളമായി അടങ്ങിയിരിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് വിറ്റാമിൻ ബി വളരെ പ്രധാനപ്പെട്ടതാണ്.
ഇരുമ്പിന്റെ ആഗിരണത്തിന്
ഉരുളക്കിഴങ്ങിൽ ഇരുമ്പും വിറ്റാമിൻ സി യും അടങ്ങിയിട്ടുണ്ട്. ഒരു ഗ്ലാസ് ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കുന്നത് വിറ്റാമിൻ സി യുടെ ദൈനംദിന ആവശ്യകത നിങ്ങൾക്ക് നൽക്കും . ഭക്ഷണത്തിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നത് ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്താൻ സഹായിക്കും.
എല്ലിന്റെ ആരോഗ്യത്തിന്
വിറ്റാമിൻ സി ചർമ്മത്തിന് കൊളാജൻ രൂപപ്പെടുന്നതിനും സഹായിക്കുന്നു. സിങ്ക്, കാൽസ്യം, വിറ്റാമിൻ കെ എന്നിവയാണ് ഉരുളക്കിഴങ്ങിലെ മറ്റ് അവശ്യ പോഷകങ്ങൾ. ഈ വിറ്റാമിനുകൾ എല്ലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക