പെെനാപ്പിൾ ജ്യൂസ്എല്ലാവരും ഉണ്ടാക്കാറുണ്ട്. എന്നൽ ഇന്ന് നമുക്ക് ഒരു സ്പെഷ്യൽ പെെനാപ്പിൾ ജ്യൂസ്തയ്യാറാക്കിയാലോ
ആവശ്യമായ ചേരുവകൾ
പൈനാപ്പിൾ 2 കപ്പ്
നാരങ്ങ 1 എണ്ണം
ഇഞ്ചി ഒരു കഷ്ണം( തൊലികളഞ്ഞ് ചെറുതായി അരിഞ്ഞത്)
ഉപ്പ് ഒരു നുള്ള്
വെള്ളം ആവശ്യത്തിന്
ഐസ് ക്യൂബ്സ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
പെെനാപ്പിൾ, ഇഞ്ചി, ആവശ്യത്തിന് പഞ്ചസാര, വെള്ളം, ഐസ് ക്യൂബ്സ്, ചെറുനാരങ്ങ നീര്, ഉപ്പ് എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അടിച്ച് അരിച്ചെടുത്ത് ഗ്ലാസിൽ ഒഴിച്ചുകുടിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക