ആരോഗ്യത്തിന് ഗ്രീന്‍ ടീ നല്ലതാണെന്ന് എല്ലാവർക്കും അറിയാം. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും വളരെ നല്ലതാണ്.
ഗര്‍ഭകാലത്ത് ആന്റിഓക്സിഡന്റുകള്‍ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയം ഇല്ലെങ്കിലും, ഗ്രീൻ ടീ രീതിയിലെങ്കിലും ഗര്‍ഭകാലത്ത് ദോഷങ്ങൾ വരുത്തുന്നുണ്ട്.
ഗ്രീന്‍ ടീ അധികം കുടിച്ചാല്‍ ശരീരത്തിലെ ഫോളിക് ആസിഡിന്റെ അളവു കുറയ്ക്കും. കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഫോളിക് ആസിഡ് വളരെ പ്രധാനമാണ്. ഇത് കുഞ്ഞുങ്ങളില്‍ സ്പൈന ബിഫിഡ എന്നൊരു അവസ്ഥയുണ്ടാക്കും. ന്യൂറല്‍ ട്യൂബുകള്‍ നാഡീവ്യവസ്ഥയോട് അടുക്കാത്ത അവസ്ഥയാണിത്.
ഗ്രീന്‍ ടീയിൽ 20 – 50 മില്ളീഗ്രാം തോതില്‍ കഫീന്‍ അടങ്ങിയിട്ടുള്ളതിനാൽ ഇത് ഗര്‍ഭകാലത്ത് അത്ര നല്ളതല്ള. ഇതിലെ കഫീന്‍ കുഞ്ഞുങ്ങളില്‍ തൂക്കക്കുറവുണ്ടാക്കാന് കാരണമാകും. കഫീന്‍ ശരീരത്തിന് ജലനഷ്ടം വരുത്തുന്നതിനാൽ അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ദോഷം വരുത്തും. അണുബാധയടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും ഇത് വഴി വയ്ക്കുകയും ചെയ്യും. പൊക്കിള്‍ക്കൊടിയിലൂടെ കഫീന്‍ കുഞ്ഞിന്റെ ശരീരത്തിലുമെത്തും.
ഗ്രീന്‍ ടീ അധികമായാല്‍ ശരീരത്തിന് അയൺ ആഗിരണം ചെയ്യാന്‍ സാധിക്കാതെ വരും. ഗര്‍ഭകാലത്ത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അയൺ അത്യന്താപേക്ഷിതമാണ്.
ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഗര്‍ഭകാലത്ത് ഗ്രീന്‍ ടീയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ളത്. ഗ്രീന്‍ ടീ മാത്രമല്ള, കാപ്പിയുടെ ഉപയോഗവും കഴിവതും കുറയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക